ഏറ്റുമാനൂർ ഈസ്റ്റ്: എസ്.എൻ.ഡി.പി യോഗം 5518ാം നമ്പർ ഏറ്റുമാനൂർ ഈസ്റ്റ് മാടപ്പാട് ചെമ്പഴന്തി കുടുംബയൂണിറ്റിന്റെ കുടുംബസംഗമം 23ന് ഉച്ചക്കഴിഞ്ഞ് 2.30ന് ടി.ടി ശശിധരൻ കാർത്തികയുടെ വസതിയിൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.കെ സോമൻ ഉദ്ഘാടനം ചെയ്യും. കൺവീനർ കെ.കെ സുജമോൾ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി ഷിബു ഭാസ്‌ക്കർ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ബിന്ദു സജീവ് അയർക്കുന്നം പ്രഭാഷണം നടത്തും. ഓമന ശശിധരൻ സ്വാഗതവും ഷീല മോഹൻദാസ് നന്ദിയും പറയും.