വൈക്കം:അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് വൈക്കം ബ്ലോക്ക് പഞ്ചായത്തും ഐ.സി.ഡി.എസും ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ വൈക്കം ഏരിയ വനിതാ കമ്മിറ്റിയും സംയുക്തമായി ഗർഭിണികൾക്ക് യോഗ പരിശീലനം സംഘടിപ്പിച്ചു. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു.ഭാരതീയ ചികിത്സാവകുപ്പിലെ റിട്ട.ഡിഎംഒ ഡോ വി വി അനിൽകുമാർ യോഗദിന സന്ദേശം നല്കി. മറവന്തുരുത്ത് ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീമ ബിനു ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷിജു , വാർഡ് മെമ്പർ പോൾ തോമസ്, ഡോ വിദ്യ വിജിത്ത് , ഡോ ആര്യ ലക്ഷ്മി, ഡോ നന്ദകുമാർ, ഡോ.അഞ്ജന.പി, ഡോ.ദീപ്തി പി.വി, ഡോ.ഹരിത, ഡോ.സംയുക്ത, സൂപ്പർ വൈസർ ആതിര എന്നിവർ സന്നിഹിതരായിരുന്നു.