
കോട്ടയം : ടി.പി വധക്കേസിലെ പ്രതികൾക്ക് ശിക്ഷാഇളവ് കൊടുക്കാനുള്ള നടപടിയാണോ തിരഞ്ഞെടുപ്പ് പരാജയത്തിലെ തിരുത്തലെന്ന് പരിഹസിച്ച് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ. എന്തെങ്കിലും നന്മ ബാക്കിയുണ്ടെങ്കിൽ അതുകൂടി തിരുത്തുമെന്നാകും സി.പി.എം ഉദ്ദേശിച്ചത്. ജയിൽ നിയമം ലംഘിച്ച പ്രതികൾക്ക് ശിക്ഷാഇളവ് നിർദ്ദേശിക്കാൻ ജയിൽ ഡി.ജിപിക്ക് കഴിയില്ല. പ്രതികൾക്കെതിരെ മൊഴികൊടുത്ത 1200 കുടുംബങ്ങളെയും പ്രതിസന്ധിയിലാക്കുന്ന നടപടിയാണിത്. സ്വാതന്ത്ര്യദിനത്തിന്റെ ഭാഗമായി മോചിപ്പിക്കാനാണ് ശ്രമമെങ്കിൽ പ്രതിപക്ഷം കോടതിയിൽ ചോദ്യം ചെയ്യുമെന്നു അദ്ദേഹം പറഞ്ഞു.