കുമരകം : തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന ആലപ്പുഴ കൈനകരി കുന്നത്തറ വീട്ടിൽ ആശാകുമാറിനെ (48) കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ആറിന് പുലർച്ചെയാണ് സംഭവം. 8,500 രൂപയോളമാണ് മോഷ്ടിച്ചത്. ശാസ്ത്രീയ പരിശോധനയിൽ തിരിച്ചറിഞ്ഞ ഇയാളെ അമ്പലപ്പുഴയിൽ നിന്നാണ് പിടികൂടിയത്. റിമാൻഡ് ചെയ്തു.