ഗാന്ധിനഗർ : കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി കേന്ദ്രീകരിച്ച് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കുറിച്ചി മലകുന്നം കറുകംപള്ളിൽ വീട്ടിൽ ശ്രീകാന്തിനെ (41) ഗാന്ധിനഗർ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം തലയാഴം പുത്തൻപാലം സ്വദേശിയുടെ ഫോൺ ആശുപത്രിയിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ശാസ്ത്രീയ പരിശോധനയിലൂടെ ഇയാളിലേക്കെത്തുകയായിരുന്നു. മറ്റ് മൂന്ന് ഫോണുകൾ കൂടി കണ്ടെടുത്തു. എസ്.എച്ച്.ഒ സിനോദ്.കെ, എസ്.ഐമാരായ ജയൻ, മനോജ്, എ.എസ്.ഐ സൂരജ്, സി.പി.ഒമാരായ ബിബിൻ,രഞ്ജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റിമാൻഡ് ചെയ്തു.