
പാലാ: ചക്കാമ്പുഴ തിരുഹൃദയമഠാംഗമായ സിസ്റ്റർ ഡോ. അൽഫോൻസ് മേരി ഇല്ലിക്കൽ (80) നിര്യാതയായി. മൂലമറ്റം ബിഷപ്പ് വയലിൽ ഹോസ്പിറ്റൽ, ഹോളിക്രോസ് ഹോസ്പിറ്റൽ കൊട്ടിയം, ലൂർദ് ഹോസ്പിറ്റൽ എറണാകുളം, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബംഗളൂരു, സാൻജോ ഹോസ്പിറ്റൽ പെരുമ്പാവൂർ, കാരിത്താസ് ഹോസ്പിറ്റൽ തെള്ളകം, ലിറ്റിൽ ഫ്ലവർ ഹോസ്പിറ്റൽ അങ്കമാലി എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സഹോദരങ്ങൾ : ജോസഫ് ഇല്ലിക്കൽ (പടമുഖം), അഗസ്റ്റ്യൻ ഇല്ലിക്കൽ (നീലൂർ ),തോമസ് ജോൺ ഇല്ലിക്കൽ (സൗത്ത് ആഫ്രിക്ക), മാത്യു ജോൺ ഇല്ലിക്കൽ (തൊടുപുഴ), സെലിനാമ ജോസ് (സൗത്ത് ആഫ്രിക്ക), ജോൺസൺ ഇല്ലിക്കൽ (നീലൂർ), സന്തോഷ് ടോം (കുവൈറ്റ്), ആൻസി ജോഷി (പൂഞ്ഞാർ), പരേതരായ സിസ്റ്റർ ഗ്രേസ് മരിയ എസ് എച്ച്,ഏലിക്കുട്ടി അഞ്ചാനിക്കൽ മൂലമറ്റം. സംസ്‌കാരം ഇന്ന് 1.30 ന് പാലാ കത്തീഡ്രൽ പള്ളിയിൽ.