
എരുമേലി: പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി പടർന്നു പിടിച്ചതിനെ തുടർന്ന് വാഴക്കാല റസിഡൻഷ്യൽ അസോസിയേഷനും വാഴക്കാല ബോയ്‌സ് വാട്ട്‌സ്ആപ്പ് കൂട്ടായ്മയും സംയുക്തമായി ശുചീകരണ പ്രവർത്തനം നടത്തി. അസോസിയേഷൻ പ്രസിഡന്റ് ഷാജി നെൽപുരക്കൽ യോഗം ഉദ്ഘാടനം ചെയ്തു.
മുഹമ്മദ് യാസിൻ ആശംസ പറഞ്ഞു. സെക്രട്ടറി അജിമോൻ ഷുക്കൂർ സ്വാഗതം പറഞ്ഞു. കെ.ഒ നൗഷാദ്, ഷാനവാസ് കാവുങ്കൽ, അനസ് ഷുക്കൂർ, പി.എസ് അജി,അബ്ദുൽ അഹദ്, ആദിൽ അനീഷ്, ഷെഫീസ് ഷാനവാസ്, അൻസിൽ, മുഹമ്മദ് യാസിൻ, അഫ്രാസ് എന്നിവർ നേതൃത്വം നൽകി.