കോട്ടയം : ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും തടയുന്നതിന്റെ ഭാഗമായും വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗവുമായി പൊലീസ് വ്യാപക പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഡി.വൈ.എസ്.പി മാരും , എസ്.എച്ച്.ഒമാരും പങ്കെടുത്തു. എൻ.ഡി.പി.എസ് ആക്ട് പ്രകാരം 10 കേസും, മദ്യപിച്ചും, അലക്ഷ്യമായും വാഹനമോടിച്ചതിന് 128 കേസുകളും, ഉൾപ്പെടെ 138 കേസുകൾ രജിസ്റ്റർ ചെയ്തു. ഒളിവിലായിരുന്ന 137 പേരെ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിച്ചു. 91 പേരെ കരുതൽ തടങ്കലിൽ പാർപ്പിച്ചു.