
ആർപ്പൂക്കര : കാർഷിക ഗ്രാമമായ ആർപ്പൂക്കരയെ മാലിന്യ വിമുക്തമാക്കി ഗ്രാമീണ ടൂറിസത്തിന്റെ സാദ്ധ്യതകൾ വർദ്ധിപ്പിക്കാൻ നടപടി വേണമെന്ന് ഇന്ത്യൻ സൊസൈറ്റി ഫോർ കൾച്ചറൽ കോഓപ്പറേഷൻ ആൻഡ് ഫ്രണ്ട്ഷിപ്പ് (ഇസ്‌കഫ്) മേഖല കൺവെൻഷൻ ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി പി.വൈ പ്രസാദ് ഉദ്ഘാടനം ചെയ്തു. എ.കെ. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഒ.എസ് അനീഷ്, പി.ജി സുഗതകുമാർ, പി.സി തോമസ്, സി.കെ സുമേഷ്, സി.ആർ രാജപ്പൻ, പി.ഡി സജിമോൻ എന്നിവർ പങ്കെടുത്തു. ഭാരവാഹികളായി കെ.എസ് ഷാജി മോൻ (പ്രസിഡന്റ്), കെ.സി.ഷിബു (വൈസ് പ്രസിഡന്റ് ), സജി പി.തോമസ് (സെക്രട്ടറി), കെ.പി.രാജേഷ്, പി.ബി സലിചന്ദ്രൻ (ജോയിന്റ് സെക്രട്ടറിമാർ), എസ്.അനിൽകുമാർ (ട്രഷറർ) എന്നിവരെ തിരെഞ്ഞെടുത്തു.