
കോട്ടയം: ടൂറിസം വകുപ്പിന്റെ ഡെസ്റ്റിനേഷൻ ചലഞ്ചിലൂടെയാണ് വിനോദസഞ്ചാരമേഖലയിൽ പുതിയ സാധ്യതകൾ തേടുകയാണ് ജില്ല. ഗ്രാമീണ ടൂറിസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആരംഭിക്കുന്ന 39 ഗ്രാമീണ ടൂറിസം കേന്ദ്രങ്ങളിൽ മൂന്നെണ്ണം ജില്ലയ്ക്കുമുണ്ട്.
എല്ലാ തദ്ദേശസ്ഥാപനങ്ങളുടെ പരിധിയിലും അവരുടെ പങ്കാളിത്തത്തോടെ ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ ആഭ്യന്തര വിനോദസഞ്ചാരമേഖലയിൽ വന്ന ഉണർവിന്റെ കരുത്തിലാണ്പദ്ധതി ഒരുങ്ങുന്നത്. പദ്ധതി ചെലവ് ടൂറിസം വകുപ്പും തദ്ദേശസ്ഥാപനങ്ങളും വഹിക്കും.
പദ്ധതിയിൽ ഇടംനേടിയത്
വാഴൂർ പൊത്തൻകുളം നക്ഷത്ര ജലോത്സവം
കാണക്കാരിയിലെ ചിറക്കുളം മധുരം പുങ്കാവനം
ഉഴവൂരിലെ അരീക്കുഴി വെള്ളച്ചാട്ടം
പദ്ധതിയിൽ സാധ്യതകളേറെ
വാഴൂർ വലിയ തോട്ടിൽ പൊത്തൻപ്ലാക്കൽ, മൂലയിൽ തടയണകൾ കേന്ദ്രീകരിച്ചാണ് നക്ഷത്ര ജലോത്സവം. വഞ്ചിയാത്ര ഉൾപ്പെടെ ഒരുക്കിയിട്ടുണ്ട്.
അരീക്കര നെല്ലാമറ്റത്താണ് അരീക്കുഴി വെള്ളച്ചാട്ടം. വർഷകാലമായാൽ കാഴ്ചയുടെ വിരുന്ന് സമ്മാനിക്കും. രണ്ടര ഏക്കറിൽ പരന്നുകിടക്കുന്ന കുളവും രണ്ടേക്കറോളം വിസ്തൃതമായ പ്രദേശമാണ് ചിറക്കുളം മധുരം പുങ്കാവനം.
വിഹിതം ഇങ്ങനെ
നക്ഷത്ര ജലോത്സവം: 99,99,500 രൂപ.
ചിറക്കുളത്തിന് : 98,83,900 രൂപ.
അരീക്കുഴി വെള്ളച്ചാട്ടത്തിന് 88,00,000 രൂപ.
വിനോദസഞ്ചാര വകുപ്പ് വിഹിതം:50 ലക്ഷം വീതം