
മുണ്ടക്കയം: മുണ്ടക്കയം കോസ് വേ പാലത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇന്ന് ആരംഭിക്കും. പാലത്തിലൂടെ ഒരു മാസത്തോളം ഗതാഗതം നിരോധിക്കുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു. മൂന്ന് വർഷം മുമ്പ് പ്രളയത്തിൽ തകർന്ന പാലത്തിന്റെ കോൺക്രീറ്റ് പ്ലാസ്റ്ററിംഗ് പൊട്ടി നശിച്ചിരുന്നു. ഇത് പാലത്തിൽ ഗതാഗതകുരുക്കിന് കാരണമായിരുന്നു.കാൽനടയാത്രക്കാർക്ക് ദുരിതവും സമ്മാനിച്ചിരുന്നു. മഴയിൽ പാലത്തിൽ വെള്ളക്കെട്ടും രൂക്ഷമായിരുന്നു. ഇത് പരിഹരിക്കുകയാമ് ലക്ഷ്യം. ഗതാഗതം നിരോധിക്കുതോടെ വാഹനങ്ങൾ 34ാം മൈൽ ജംഗ്ഷൻ ചുറ്റിവേണം ബസ് സ്റ്റാൻഡിലെത്താൻ. കൂടുതലായി വാഹനങ്ങൾ എത്തുന്നതോടെ ഗതാഗതക്കുരുക്കിനും കാരണമാകും.