d

ചങ്ങനാശേരി: തെങ്ങ് വീണ് മലകുന്നം കല്ലുകടവ് മഠത്തിപ്പറമ്പിൽ സുമേഷിന്റെ വീട് ഭാഗീകമായി തകർന്നു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. കനത്തകാറ്രിൽ തെങ്ങ് കടപുഴകി വീഴുകയായിരുന്നു. സംഭവസമയം സുമേഷിന്റെ മാതാവ് സുജാതയും, ഭാര്യ ഷംജയും വീട്ടിലുണ്ടായിരുന്നെങ്കിലും ഇരുവരും പരിക്കേൽക്കാരെ രക്ഷപ്പെട്ടു. പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ. ടോമിച്ചൻ ജോസഫ്, വാർഡ് മെമ്പർ ബിജു എസ്.മേനോൻ, വില്ലേജ് ഓഫീസർ ബിറ്റു ജോസഫ് എന്നിവർ വീട്ടീലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി. നാല് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.