adarikunnu

തലയോലപ്പറമ്പ് : ബഷീർ സ്മാരക ലൈബ്രറിയിൽ വായനാപക്ഷാചരണം പുരോഗമന കലാസാഹിത്യ സംഘം ജില്ലാ സെക്രട്ടറി ആർ. പ്രസന്നൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ടി.കെ.ഗോപി അദ്ധ്യക്ഷത വഹിച്ചു. ചിന്നഗ്രഹങ്ങൾ കണ്ടെത്തി ഗിന്നസ് ബുക്കിൽ ഇടം നേടിയ ശ്രേയസ് ഗിരീഷിനെ ആരക്കുന്നം ടോക് എച്ച് എൻജിനിയറിംഗ് കോളേജ് ഐ.ടി വിഭാഗം മേധാവി ഡോ.രശ്മി സുനിൽ ആദരിച്ചു. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ലൈബ്രറി സെക്രട്ടറി ഡോ. സി.എം കുസുമൻ, ബഷീർ കഥയിലെ കഥാപാത്രം ഖദീജ, ബ്ലോക്ക് പഞ്ചായത്തംഗം തങ്കമ്മ വർഗ്ഗീസ്, എ.പത്രോസ്, ലൈബ്രേറിയൻ പ്രിയ പ്രദീപ് എന്നിവർ പ്രസംഗിച്ചു.