
മണർകാട് : നിർമ്മാണത്തിലിരുന്ന കെട്ടിടത്തിന്റെ പാരപ്പെറ്റ് ഇടിഞ്ഞുവീണ് തൊഴിലാളിയായ മലപ്പുറം സ്വദേശി സുനിൽ (46) ന് പരിക്കേറ്റു. ഇന്നലെ രാവിലെ 9.26 ഓടെ മണർകാട് തോട്ടത്തിൽപ്പടി മണ്ണൂർ രതീഷിന്റെ വീടിന്റെ രണ്ടാം നിലയിലെ സൺഷെയ്ഡാണ് തകർന്നുവീണത്. കാൽ കുടുങ്ങിക്കിടന്ന സുനിലിനെ ക്രെയിൻ ഉപയോഗിച്ച് സൺഷെയ്ഡ് ഉയർത്തിയാണ് പുറത്തെടുത്തത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് അസി.സ്റ്റേഷൻ ഓഫീസർ ടി.പി ശിവകുമാർ, വി.കെ.അശോക് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.