പാലാ: മുൻ നഗരസഭാ ചെയർപേഴ്‌സൺ ജോസിൻ ബിനോയെ പാലാ നഗരസഭയിലെ സി.പി.എം പാർലമെന്ററി പാർട്ടി ലീഡറായി തിരഞ്ഞടുത്തു. ഏരിയാ സെക്രട്ടറി പി.എം ജോസഫിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സി.പി.എം കൗൺസിലർമാരുടെ യോഗത്തിലാണ് തീരുമാനം. നഗരസഭയിലെ രണ്ടാം വാർഡ് കൗൺസിലറാണ് ജോസിൻ.