പാലാ: വരുമാനം വർദ്ധിപ്പിക്കാൻ നിർണായക തീരുമാനങ്ങളുമായി പാലാ നഗരസഭ. വാർഷിക വരുമാനം 7 കോടിയും ചെലവ് 9 കോടിയും എത്തിയതോടെയാണ് മുന്നോട്ട് പോകാൻ പിടിവള്ളി തേടുന്നത്. ഇന്നലെ ചേർന്ന നഗരസഭാ യോഗത്തിലാണ് പുതിയ തീരുമാനങ്ങളുണ്ടായത്.
നയാ പൈസ തനതുഫണ്ടില്ല. ഇതുണ്ടാക്കാനാണ് ചില നല്ല കാര്യങ്ങൾ കൗൺസിൽ യോഗത്തിൽ തീരുമാനിച്ചതെന്ന് ചെയർമാൻ ഷാജു വി. തുരുത്തൻ പറഞ്ഞു.
1. നഗരസഭ കോംപ്ലക്‌സുകളിലെ ഒഴിവായി കിടക്കുന്ന മുറികൾ അടിയന്തരമായി ലേലം ചെയ്യും.
2. മൃഗാശുപത്രി കോംമ്പൗണ്ടിൽ എം.സി.എഫ് സ്ഥാപിക്കും. ഇതിനായി ശുചിത്വമിഷന് കത്ത് നൽകും.
3. മുനിസിപ്പൽ ലൈബ്രറിയുടെ താഴത്തെ നിലയിലേയ്ക്ക് വയോമിത്രം മാറ്റും. ഇവിടെ
മുനിസിപ്പൽ ലാബിന്റെ കളക്ഷൻ സെന്റർ കൂടി സ്ഥാപിക്കും.
4.വയോമിത്രം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഫോട്ടോസ്റ്റാറ്റ് ഉൾപ്പെടെ അക്ഷയ കേന്ദ്രം ആരംഭിക്കും.
5. സ്റ്റേഡിയത്തിന്റെ ഓപ്പൺ ജിമ്മിന്റെ പ്രവൃത്തികൾ ചെയ്യും. വാടകയ്ക്ക് നൽകിയിരിക്കുന്ന സ്റ്റേഡിയത്തിലെ സ്വിമ്മിംഗ് പൂളിന് പ്രത്യേക മീറ്റർ നൽകി കണക്ഷൻ എടുക്കും, വയറിംഗ് ജോലികൾ പൂർത്തീകരിക്കും.
6. ആർ.വി.പാർക്ക് ഓപ്പൺ സ്റ്റേജ്, സിവിൽ സ്റ്റേഷൻ ഓപ്പൺ സ്റ്റേജ് എന്നിവ പൊതു പരിപാടികൾ നടത്തുന്നതിലേയ്ക്കായി വാടകയ്ക്ക് നൽകും.
7. നഗരസഭയിലെ കാലപ്പഴക്കം ചെന്ന 7 ഓട്ടോറിക്ഷകൾ, റോഡ് റോളർ, ആക്രി സാധനങ്ങൾ മുതലായവ ഉടൻ ലേലം ചെയ്യും.
8. തെക്കേക്കരയിൽ രണ്ടാമത്തെ ഹെൽത്ത് ആന്റ് വെൽനസ് സെന്റർ ആരംഭിക്കും.
9. കുമാരനാശാൻ പാർക്ക് ആധുനിക രീതിയിൽ നവീകരിച്ച് വാടകയ്ക്ക് കൊടുക്കും