
കിടങ്ങൂർ: മദ്യം വാങ്ങി നൽകിയില്ലെന്നാരോപിച്ച് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കിടങ്ങൂർ പുല്ലേപ്പള്ളി ചേർപ്പുങ്കൽ തേവർമറ്റത്തിൽ ഷാജിമോൻ (ജോസ്,62) നെയാണ് കിടങ്ങൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ അയൽവീട്ടിൽ അതിക്രമിച്ചുകയറി മധ്യവയസ്ക്കനെ വാക്കത്തികൊണ്ട് വെട്ടികൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.സ്റ്റേഷൻ എസ്.എച്ച്.ഒ സതികുമാർ, എസ്.ഐ മാരായ ബാബു ചെറിയാൻ, ഗ്രിഗോറിയസ് ജോസഫ്, സി.പി.ഒമാരായ ജോഷി മാത്യു, സന്തോഷ്, ആരണ്യ മോഹൻ, അഖിൽ, ജോസ് ചാന്തർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്കെതിരെ കിടങ്ങൂർ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.