governer-1

കോട്ടയം: കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ 18ാമത് ജോൺ പോൾ പാപ്പ പുരസ്‌കാര സമർപ്പണവും അനുസ്മരണസമ്മേളനവും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്തു. ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കതോലിക്ക ബാവ അദ്ധ്യക്ഷത വഹിച്ചു. ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള, കർദിനാൾ ജോർജ് ആലഞ്ചേരി, പുതുക്കാട് പ്രജ്യോതിനികേതൻ കോളജ് സ്ഥാപക ഡയറക്ടർ ഡോ.ഹർഷജൻ പഴയാറ്റിൽ, കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റിയൂട്ട് സർജിക്കൽ ഓങ്കോളജി സീനിയർ കൺസൾട്ടന്റ് ഡോ. ജോജോ വി.ജോസഫ്, പൂവൻതുരുത്ത് തിരുഹൃദയ കോളജ് ഓഫ് നഴ്‌സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ആലിസ് മണിയങ്ങാട്ട്, ഡോ.ദീപക് ഡേവിഡ്‌സൺ എന്നിവർക്ക് ഗവർണർ പുരസ്‌കാരങ്ങൾ സമ്മാനിച്ചു. കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ ഡയറക്ടർ ഡോ മാണി പുതിയിടം, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മോൻസ് ജോസഫ്, കാത്തലിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് പി.പി ജോസഫ്, എം.ജി യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ.സി.ടി അരവിന്ദകുമാർ, മുനിസിപ്പൽ ചെയർപേഴ്‌സൺ ബിൻസി സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.