image

കോട്ടയം: രാജ്യാന്തര ലഹരിവിരുദ്ധ ദിനത്തിന്റെ ഭാഗമായി ജില്ലാതല പരിപാടി 26ന് എം.ടി.സെമിനാരി സ്‌കൂളിൽ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.ബിന്ദു ഉദ്ഘാടനം ചെയ്യും. കളക്ടർ വി.വിഗ്‌നേശ്വരി അദ്ധ്യക്ഷത വഹിക്കും. ഡെപ്യൂട്ടി മെഡിക്കൽ ഓഫീസർ ഡോ.പി.എൻ.വിദ്യാധരൻ മുഖ്യപ്രഭാഷണം നടത്തും. വിദ്യാഭ്യാസവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ ലഹരിവിരുദ്ധപ്രതിജ്ഞ ചൊല്ലിക്കൊടുക്കും. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ വി.എ.പ്രദീപ് ദിനാചരണ സന്ദേശം നൽകും. എൻ.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ.വ്യാസ് സുകുമാരൻ, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ടി.കെ.ബിൻസി എന്നിവർ വിഷയാവതരണം നടത്തും.