binu

പാലാ: ഒന്നര വർഷത്തിനു ശേഷം കറുപ്പ് മാറ്റി വെള്ളയുടുപ്പിട്ട് അഡ്വ. ബിനു പുളിക്കക്കണ്ടം ഇന്നലെ പാലാ നഗരസഭാ യോഗത്തിൽ എത്തി. നഗരസഭാ ചെയർമാൻ പദവി നഷ്ടപ്പെട്ടതിന് പിന്നാലെ കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിക്കുകയും അത് തുടരുകയും ചെയ്തിരുന്ന ബിനു പുളിക്കക്കണ്ടം ആ പ്രതിഷേധം അവസാനിപ്പിച്ചാണ് വെള്ളയുടുപ്പ് ധരിച്ചത്.

2023 ജനുവരി 19നാണ് കറുപ്പ് ഉടുപ്പിലേക്ക് അഡ്വ. ബിനു പുളിക്കക്കണ്ടം മാറിയത്. അർഹതപ്പെട്ട നഗരസഭാ ചെയർമാൻ പദവി കേരളാ കോൺഗ്രസ് (എം) നേതൃത്വം തട്ടിത്തെറിപ്പിച്ചതിൽ പ്രതിഷേധിച്ചാണ് താൻ കറുപ്പണിയുന്നതെന്ന് അന്ന് ബിനു വ്യക്തമാക്കിയിരുന്നു. പിന്നീട് കിട്ടിയ അവസരങ്ങളിലെല്ലാം ജോസ് കെ. മാണിക്കെതിരെ ആഞ്ഞടിച്ചിരുന്ന ബിനുവിനെ രണ്ടാഴ്ച മുമ്പ് സി.പി.എമ്മിൽ നിന്നും പുറത്താക്കിയിരുന്നു.