വൈക്കം : തീരപരിപാലന നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കാൻ തീരുമാനിച്ച 66 പഞ്ചായത്തുകളുടെ വിജ്ഞാപനം ഉടൻ പുറത്തുവിടണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് കിട്ടാനുള്ള ലംസൺ ഗ്രാന്റ് ഉടൻ വിതരണം ചെയ്യണമെന്നും ആവശ്യം ഉയർന്നു. ജില്ലാ പ്രസിഡന്റ് ശിവദാസ് നാരായണൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി വി.എം ഷാജി, ടി.വി സുരേന്ദ്രൻ, കെ.കെ അശോക് കുമാർ, എൻ.കെ ലാലപ്പൻ, പി.മോഹനൻ, എസ്.എസ് സിദ്ധാർത്ഥൻ, സുലഭാ പ്രദീപ്, സീനാ ബേബി എന്നിവർ പ്രസംഗിച്ചു.