
മുണ്ടക്കയം: കനത്ത മഴയിലും കാറ്റിലും മുണ്ടക്കയത്ത് പോലീസ് സ്റ്റേഷന് മുകളിലേയ്ക്കും മരം വീണു. സ്റ്റേഷന്റെ മുറ്റത്ത് ഒരു വശത്തായി നിന്ന മരുത് മരമാണ് കടപുഴകിയത്.സംഭവ സമയത്ത് സ്റ്റേഷനുള്ളിൽ പൊലീസുദ്യോഗസ്ഥരുണ്ടായിരുന്നുവെങ്കിലും ആർക്കും പരുക്കില്ല. ഇന്നലെ 12 മണിയോടുകൂടിയായിരുന്നു അപകടം. മരം വീണതിനെ തുടർന്ന് സ്റ്റേഷൻ കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്റ്റേഷൻ കോമ്പൗണ്ടിൽ നിരവധി വാഹനങ്ങൾ പാർക്ക് ചെയ്തിരുന്നെങ്കിലും കേടുപാടുകൾ ഇല്ല. കാഞ്ഞിരപ്പള്ളിയിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി മരം വെട്ടിമാറ്റി.സ്റ്റേഷൻ വളപ്പിൽ നിരവധി മരങ്ങളാണ് അപകട ഭീഷണി ഉയർത്തി ഇപ്പോഴും നിലനിൽക്കുന്നത്. ഇവ വെട്ടിമാറ്റണമെന്ന് ആവശ്യവും ഉയരുകയാണ്.