ഭരണങ്ങാനം: ലഹരിവിരുദ്ധ ദിനം പൊതുസമൂഹത്തിന് മാത്രമല്ല ഭരണാധികാരികൾക്കും ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന് മുൻ സ്പീക്കർ വി.എം. സുധീരൻ പറഞ്ഞു. കെ.സി.ബി.സി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പാരീഷ് ഹാളിൽ സംഘടിപ്പിച്ച ലഹരിവിരുദ്ധ മാസാചരണ പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറൽ സെക്രട്ടറി പ്രസാദ് കുരുവിള ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പാലാ രൂപത വികാരി ജനറാൾ സെബാസ്റ്റ്യൻ വേത്താനത്ത് അദ്ധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടർ ഫാ. ജേക്കബ് വെള്ളമരുതുങ്കൽ, എസ്.എച്ച്.ഒ ഹണി എച്ച്.എൽ., എക്‌സൈസ് ഇൻസ്‌പെക്ടർ ജെക്‌സി ജോസഫ്, പ്രിൻസിപ്പൽ ഫാ. ജോൺ കണ്ണന്താനം, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് ലിസി സണ്ണി, ഫാ. ആൽബിൻ പുതുപ്പറമ്പിൽ, സാബു എബ്രാഹം, ജോസ് കവിയിൽ, അലക്‌സ് കെ. എമ്മാനുവൽ, ജെസ്സി ജോസ്, സാജു ജോസ് എന്നിവർ പ്രസംഗിച്ചു.