പൊൻകുന്നം : നിലനിൽപ്പിനായി പോരാടുന്ന സ്വകാര്യ ബസ് സർവീസുകൾ കാര്യക്ഷമമായെങ്കിലേ വരുമാന വർദ്ധനവും വിജയകരമായ നടത്തിപ്പുമുണ്ടാവൂ എന്ന് സ്വകാര്യബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ കാഞ്ഞിരപ്പള്ളി യൂണിറ്റ്. സ്വകാര്യബസ് സർവീസിനെ ജനങ്ങൾക്കിഷ്ടപ്പെടും വിധമാക്കാൻ 14 ഇന നിർദ്ദേശങ്ങളും ജീവനക്കാർക്ക് വിതരണം ചെയ്തു.
യാത്രക്കാരോട് സൗമ്യമായി പെരുമാറണം
സ്റ്റാൻഡുകളിൽ സമയത്തെച്ചൊല്ലി തർക്കവും സംഘർഷവും പാടില്ല
സ്റ്റാൻഡുകളിൽ ഗതാഗത തടസമുണ്ടാകാകെ പാർക്ക് ചെയ്യണം
ജീവനക്കാർ നിർബന്ധമായും യൂണിഫോം ധരിക്കണം
ആർ.സി, പൊല്യൂഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ് കരുതണം
വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കരുത്
ട്രിപ്പുകൾ കട്ട് ചെയ്യരുത്, സ്റ്റോപ്പുകളിൽ ബസ് നിറുത്തണം
ബസിലെ മാലിന്യങ്ങൾ തൂത്തുവാരി സ്റ്റാൻഡിൽ തള്ളരുത്
മത്സരയോട്ടം വേണ്ട, സ്റ്റാൻഡിൽ ഗതാഗതക്കുരുക്കുണ്ടാക്കരുത്