
കോട്ടയം: ജില്ലയിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വിജയകരമായ നടത്തിപ്പിന് പിന്നിൽ പ്രവർത്തിച്ച ജീവനക്കാരെ അനുമോദിക്കാൻ മാമ്മൻ മാപ്പിള ഹാളിൽ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഒാഫീസർ വി. വിഗ്‌നേശ്വരി ഉദ്ഘാടനം ചെയ്തു. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ബീന പി. ആനന്ദ് ആധ്യക്ഷം വഹിച്ചു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്, സബ് കളക്ടർ ഡി. രഞ്ജിത്ത്, തെരഞ്ഞെടുപ്പു ഡെപ്യൂട്ടി കളക്ടർ ടി.എസ്. ജയശ്രീ, ആർ.ടി.ഒ. അജിത് കുമാർ, എന്നിവർ പ്രസംഗിച്ചു.