ചേനപ്പാടി: ആർ.വി.ഗവ.വി.എച്ച്.എസ്.എസിൽ വൊക്കേഷണൽ പ്ലസ് വൺ പ്രവേശനോത്സവവും സെമിനാറും നടത്തി. പഞ്ചായത്തംഗം സിന്ധു സോമൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡന്റ് എം.കെ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. തോമസ് ജോൺ സെമിനാർ നയിച്ചു. പ്രിൻസിപ്പൽ വി.രശ്മി, പ്രഥമാധ്യാപിക എ.എം.ടീന, പി.ആർ.സ്മിത, തങ്കം മാത്യൂസ് തുടങ്ങിയവർ പ്രസംഗിച്ചു. രണ്ടാംവർഷ വിദ്യാർത്ഥികളായ ആഷ്ബിൻ, ജുവെൽ, സെബാസ്റ്റ്യൻ എന്നിവർ തങ്ങളുടെ കോഴ്‌സ് അനുഭവങ്ങൾ പങ്കുവെച്ചു. എപ്ലസ് വിജയി ഐശ്വര്യക്ക് പുരസ്‌കാരം നൽകി. എൻ.എസ്.എസ്.യൂണിറ്റിന്റെ വകയായി ഒന്നാംവർഷ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങൾ നൽകി.