manu
മനുകൃഷ്ണൻ

മണർകാട്: കൊലപാതകശ്രമ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ അറസ്റ്റിൽ. ഗാന്ധിനഗർ സുദർശനം വീട്ടിൽ മനുകൃഷ്ണനെയാണ് (34) മണർകാട് പൊലീസ് അറസ്റ്റ് ചെയ്തത്. 2020 നവംബർ 22നാണ് കേസിനാസ്പദമായ സംഭവം. ഇയാളും സുഹൃത്തുക്കളും ചേർന്ന് വടവാതൂർ സ്വദേശിയായ മദ്ധ്യവയസ്‌കനെ വീട്ടിൽ കയറി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മണർകാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട്, കോടതിയിൽ നിന്നും ജാമ്യത്തിലിറങ്ങി ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിയുന്നവരെ പിടികൂടുന്നതിനായി ജില്ലാ പൊലീസ് മേധാവി കെ.കാർത്തികിന്റെ നിർദ്ദേശത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.