ചങ്ങനാശേരി : കാത്തിരിപ്പിനൊടുവിൽ തടസങ്ങൾ നീങ്ങി. നക്രാൽ പാലം നിർമ്മാണം ഉടൻ ആരംഭിക്കും. പ്രദേശവാസികളുടെ വർഷങ്ങളായുള്ള സ്വപ്നമാണ് യാഥാർത്ഥ്യമാകുന്നത്. മേജർ ഇറിഗേഷൻ വകുപ്പിന്റെ പരിഹരിക്കാൻ നടപടി സ്വീകരിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്റെ ഉറപ്പു ലഭിച്ചതായി ജില്ല പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ മഞ്ജു സുജിത് പറഞ്ഞു. പനയാറിന് കുറുകെയുള്ള പാലത്തിന് ജില്ല പഞ്ചായത്ത് 75 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. നിർമ്മാണം വൈകാനിടയായതോടെ ജോബ് മൈക്കിൾ എം.എൽ.എ ഉൾപ്പെടെ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. അടിയന്തരനടപടി സ്വീകരിക്കാനാണ് ചീഫ് എൻൻജിനിയർക്ക് മന്ത്രിയുടെ നിർദ്ദേശം.