തിരുവാർപ്പ് : കിളിരൂർ ഏഷ്യൻ ഡെക്കറേഷൻസിന്റെ സിൽവർ ജൂബിലി ആഘോഷം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു ഉദ്ഘാടനം ചെയ്തു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും കായിക താരങ്ങളെയും ചടങ്ങിൽ ആദരിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം അഡ്വ.കെ.അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.എം ബിന്നു, തിരുവാർപ്പ് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.ആർ അജയ്, പഞ്ചായത്ത് മെമ്പർമാരായ സുമേഷ് കാഞ്ഞിരം, മഞ്ജു ഷിബു എന്നിവർ പങ്കെടുത്തു. സ്ഥാപന ഉടമ കെ.സി സുരേഷ് നന്ദിയും പറഞ്ഞു.