കോട്ടയം : മലബാറിലെ ഉൾപ്പെടെ നിരവധി വിദ്യാർത്ഥികളുടെ പ്ലസ് വൺ സീറ്റിലേക്കുള്ള തുടർ പഠനം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ദേശീയ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്ത നടപടിയെ സ്വാഗതം ചെയ്ത് എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് കോട്ടയം യൂണിയൻ. കുട്ടികളുടെ തുടർപഠനത്തിലെ അനിശ്ചിതത്വത്തിന് അവസാനമുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് ലിനീഷ് റ്റി.ആക്കളം അദ്ധ്യക്ഷതവഹിച്ചു. യോഗം ബോർഡ് മെമ്പർ അഡ്വ.ശാന്താറാം റോയി തോളൂർ, യൂത്ത്മൂവ്‌മെന്റ് കോട്ടയം ജില്ല ചെയർമാൻ ശ്രീദേവ് കെ.ദാസ്, കേന്ദ്രസമിതി അംഗങ്ങളായ ബിബിൻ ഷാൻ, യുജീഷ് ഗോപി, ജോയിന്റ് സെക്രട്ടറിമാരായ അനന്തൻ ചിറയിൽ, ശരത് വേളൂർ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി എം.എസ് സുമോദ് സ്വാഗതവും, വൈസ് പ്രസിഡന്റ് എസ്.സനോജ് നന്ദിയും പറഞ്ഞു.