കുമരകം : കുമരകം ശ്രീകുമാരമംഗലം ഹയർ സെക്കൻഡറി സ്കൂൾ രജതജൂബിലി ആഘോഷ സമാപനം എം.ജി സർവകലാശാല വൈസ് ചാൻസലർ സി.ടി.അരവിന്ദകുമാർ ഉദ്ഘാടനം ചെയ്തു. ദേവസ്വം പ്രസിഡന്റും, സ്‌കൂൾ മാനേജരുമായ എ.കെ.ജയപ്രകാശ് അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി കെ.പി.ആനന്ദക്കുട്ടൻ ചാർസലർക്ക് ഉപഹാരസമർപ്പണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു. പ്രിൻസിപ്പൾ സുനിമോൾ.എസ് രജതജൂബിലി സന്ദേശം നൽകി. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി അനുഗ്രഹ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് അംഗവും പി.ടി.എ പ്രസിഡന്റുമായ വി.സി.അഭിലാഷ്, വാർഡംഗം മായാ സുരേഷ്, ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് ഇന്ദു കെ.എം എന്നിവർ പ്രസംഗിച്ചു. പ്രോഗ്രാം കൺവീനർ ബാബു എം.ടി സ്വാഗതവും, സീനിയർ അസിസ്റ്റന്റ് മഞ്ജുഷ മർക്കോസ് നന്ദിയും പറഞ്ഞു. പ്ലസ് വൺ പ്രവേശനോത്സവത്തിൽ കലോത്സവ ജേതാവ് എം.ദേവദത്തൻ ഗാനാലാപനം നടത്തി. കലാഭവൻ ചാക്കോച്ചൻ സംഗീത പരിപാടികൾ അവതരിപ്പിച്ചു.