
കിടങ്ങൂർ : നിറയെ യാത്രക്കാരുമായി വന്ന ബസ് നിയന്ത്രണം വിട്ട് റോഡിന് സമീപമുള്ള വീട്ടിലേക്ക് ഇടിച്ചുകയറി. കിടങ്ങൂർ- അയർക്കുന്നം റോഡിൽ കല്ലിട്ടുനടയിൽ പോളയ്ക്കൽ ജോമോൻ ജോസഫിന്റ വീട്ടിലേക്കാണ് മൂവാറ്റുപുഴ - കോട്ടയം റൂട്ടിൽ സർവീസ് നടത്തുന്ന ശാലോം ബസ് ഇടിച്ചുകയറിയത്.ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടം.എതിരെ വന്ന ടിപ്പർ ലോറിയിൽ ഇടിക്കാതിരിക്കാൻ ബസ് വെട്ടിച്ചപ്പോഴാണ് നിയന്ത്രണം പോയത്. വീട്ടുമുറ്റത്തെ ചെറിയ പ്ലാവിൽ ബസ് ഇടിച്ചു നിന്നതുമൂലം വൻ അപകടം ഒഴിവായി. അപകടത്തിൽ ആർക്കും പരിക്കില്ല.