വൈക്കം : ശ്രീനാരായണഗുരു അവസാനമായി പ്രതിഷ്ഠ നടത്തിയ ഉല്ലല ഓംകാരേശ്വരം ക്ഷേത്രത്തിലെ 97ാമത് പ്രതിഷ്ഠാവാർഷികം ഭക്തിനിർഭരമായി. മേൽശാന്തിമാരായ വിഷ്ണു ശാന്തി, ശരത് ശാന്തി എന്നിവരുടെ മുഖ്യകാർമ്മികത്വത്തിൽ ഗണപതി ഹോമം, കലശപൂജ, കലശം എഴുന്നള്ളിപ്പ്, കലശാഭിഷേകം, പ്രാർത്ഥന എന്നിവ നടന്നു. തുടർന്ന് ബ്രഹ്മകലശം എഴുന്നള്ളിച്ചു. ദേവസ്വം പ്രസിഡന്റ് പി.വി,ബിനേഷ്, വൈസ് പ്രസിഡന്റ് കെ.എസ് പ്രീജു, സെക്രട്ടറി കെ.വി പ്രസന്നൻ, ജോ.സെക്രട്ടറി വി.ഒ.സന്തോഷ്, ട്രഷറർ എൻ.എൻ പവനൻ, ടി.പി സുഖലാൽ, കെ.എസ് സാജു, പി.എസ് കരുണാകരൻ, വി.വി ഷാജി, പി.ആർ തിരുമേനി, ആചാര്യ തങ്കമ്മ മോഹനൻ എന്നിവർ നേതൃത്വം നൽകി. മഹാപ്രസാദമൂട്ടുമുണ്ടായിരുന്നു.