fingg

കോട്ടയം: ജാതി സംവരണം നിർത്തലാക്കണമെന്ന എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ പ്രസ്താവന അപഹാസ്യവും, ദുർബല വിഭാഗങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് എ.കെ.സി.എച്ച്.എം.എസ്. സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ ഭരണഘടനയിൽ സംവരണം എന്നവ്യവസ്ഥ ചേർത്തത് മതങ്ങൾക്കല്ല
ഹിന്ദുമതത്തിലെ ജാതികൾക്കാണ്. ഹിന്ദുമതത്തിലെ ജാതി വ്യവസ്ഥയും ആചാര നിഷ്ടയും മൂലം പാർശ്വ വൽക്കരിക്കപ്പെട്ട വിഭാഗങ്ങൾക്ക് ഏർപ്പെടുത്തിയതാണ് സംവരണം. ദുർബല വിഭാഗത്തിൽ പെട്ടവർക്ക് നൽകുന്ന സംവരണം നിർത്താൻ ആവശ്യപ്പെടുന്നത് സാമൂഹ്യ പരിഷ്‌ക്കരണത്തിലൂടെ കൈവരിച്ച നേട്ടങ്ങളെ അട്ടിമറിച്ചു ദുർബല വിഭാഗങ്ങളെ വീണ്ടും അടിത്തട്ടിൽ നിർത്തുക എന്ന സവർണ തന്ത്രത്തിന്റെ ഭാഗമാണ് ഇതു വിലപ്പോവില്ലെന്നും എ.കെ.സി.എച്ച്.എം.എസ് പ്രസിഡന്റ് പി.എസ് പ്രസാദ് പറഞ്ഞു.