ചങ്ങനാശേരി : നഗരസഭയുടെയും, കോട്ടയം വെക്ടർ കൺട്രോൾ യൂണിറ്റിന്റെയും നേതൃത്വത്തിൽ ഡെങ്കിപ്പനി ബാധിത പ്രദേശമായ ഫാത്തിമാപുരത്ത് ശുചീകരണം ആരംഭിച്ചു. നഗരസഭ ചെയർപേഴ്‌സൺ ബീന ജോബി ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ മോളമ്മ സെബാസ്റ്റ്യൻ അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ മാത്യൂസ് ജോർജ്, കൗൺസിലർ രാജു ചാക്കോ, സി.സതീഷ് കുമാർ, സന്തോഷ് മോൻ എന്നിവർ പങ്കെടുത്തു.