ചങ്ങനാശേരി: ചങ്ങനാശേരി എസ്.ബി കോളേജിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗത്തിൽ ഗസ്റ്റ് ലക്ചറെ ആവശ്യമുണ്ട്. അപേക്ഷകർ ഡെപ്യൂട്ടി ഡി.സി.ഇ, കോട്ടയം ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം. പി.എച്ച്.ഡി,നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ www.sbcollege.ac.in എന്ന വെബ് സൈറ്റിൽ ലഭിക്കുന്ന അപേക്ഷാ ഫോറം പൂരിപ്പിച്ച് കോട്ടയം ഗസ്റ്റ് പാനലിൽ പേര് രജിസ്റ്റർ ചെയ്ത സർട്ടിഫിക്കറ്റ്, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം office@sbcollege.ac.in എന്ന മെയിലിൽ 30ന് മുൻപായി അയക്കണം.