ചങ്ങനാശേരി: പഴയപള്ളിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഹാജി മീരാ വലിയുള്ളാഹ് കുഞ്ഞുണ്ണി കോയതങ്ങൾ, സയ്യിദ് അബൂബക്കർ ബം എന്നിവരുടെ സ്മരണയ്ക്കായി നടത്താറുള്ള ആണ്ട് നേർച്ച ജൂലായ് ഏഴിന് നടത്തുമെന്ന് ജമാഅത്ത് പ്രസിഡന്റ് അറിയിച്ചു.
6ന് വൈകിട്ട് 8ന് ശേഷം മൗലൂദ് പാരായണം, 7ന് രാവിലെ 8.45ഓടെ അമ്പതിനായിരം പേർക്കുള്ള നേർച്ചവിതരണം ആരംഭിക്കും. പഴയപള്ളി ചീഫ് ഇമാം അൽഹാഫിസ് അബുഷമ്മാസ് മൗലവി, അസിസ്റ്റന്റ് ഇമാം മുഹിയിദ്ധീൻ ബാഖവി, ഷബീർ സഖാഫി എന്നിവർ നേതൃത്വം നൽകും.
സെക്രട്ടറി സാജുദ്ധീൻ, വൈസ് പ്രസിഡന്റ് ഹക്കീം പാറയിൽ, ട്രഷറർ ഹാജി ഷെരീഫുകുട്ടി, ജോയിന്റ് സെക്രട്ടറി മുഹമ്മദ് ഷെരീഫ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.