കോട്ടയം: മുട്ടമ്പലം ഗവ.യു.പി സ്‌കൂളിൽ മുട്ടമ്പലം മുനിസിപ്പൽ ലൈബ്രറിയുടെ പങ്കാളിത്തതോടെ നടന്ന ലഹരി വിരുദ്ധ ദിനാചരണ പരിപാടികൾ നടന്നു. ജില്ലാ കളക്ടർ വി.വിഘ്‌നേശ്വരി മുഖ്യാതിഥിയായി. മടങ്ങാം ജീവിത ലഹരിയിലേക്ക് എന്ന തെരുവ് നാടകം സ്‌കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സ്‌കൂൾ ഹരിത ക്ലബ് തയ്യാറാക്കിയ ലഹരിവിരുദ്ധ സന്ദേശം രേഖപ്പെടുത്തിയ തുണി സഞ്ചിയും ബ്രോഷറും കളക്ടർക്ക് കൈമാറി. മാസ്റ്റർ നിധിൻ രാജേഷ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ, വാർഡ് കൗൺസിലർ ജൂലിയസ് ചാക്കോ, ഹെഡ്മിസ്ട്രസ് പ്രതിഭമേരി നൈനാൻ, കെ.എ മാധവി, സ്‌കൂൾ പി.ടി.എ,എം.പി.ടി.എ അംഗങ്ങൾ, ലൈബ്രറി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.