ഞീഴൂർ: വിശ്വഭാരതി എസ്.എൻ ഹയർ സെക്കൻഡറി സ്‌കൂൾ സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി. സ്‌കൂൾ മാനേജർ പി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.വി.ഹരികുമാർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ വി.സി.സുരേഷ് സ്വാഗതവും ഹെഡ്മാസ്റ്റർ എസ്.രജീഷ് നന്ദിയും പറഞ്ഞു. സിവിൽ എക്‌സൈസ് ഓഫീസർ പി.എൽ.റോബിമോൻ ക്ലാസ് നയിച്ചു. സ്‌കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റംഗങ്ങൾ ലഹരിവിരുദ്ധ പോസ്റ്റർ പ്രദർശനവും ഭവന സന്ദർശനം നടത്തി ലഹരിവിരുദ്ധ ബോധവൽക്കരണ ലഘുലേഖ വിതരണവും നടത്തി. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികളുടെ റാലിയും നടന്നു.