മണ്ണയ്ക്കനാട് : ഗവ. യു.പി. സ്‌കൂളിൽ എന്റെ കൗമുദി പദ്ധതി തുടങ്ങി. മരങ്ങാട്ടുപള്ളി സർവീസ് സഹകരണ ബാങ്കാണ് പത്രം സ്‌പോൺസർ ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം സ്‌കൂൾ ഹെഡ്മാസ്റ്റർ രാജീവ് കുമാറിന് കേരള കൗമുദി പത്രം കൈമാറി ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേൽവട്ടം നിർവഹിച്ചു. കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് ആർ.ബാബുരാജ് മുഖ്യാതിഥിയായിരുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ കെ.എസ്.മറ്റത്തിൽ, ഭരണസമിതി അംഗങ്ങളായ ബിനീഷ് ഭാസ്‌കരൻ, സിൽവി ജയ്‌സൺ, അദ്ധ്യാപിക സിതാര എം., ബാങ്ക് സെക്രട്ടറി ജോജിൻ മാത്യു, കേരള കൗമുദി സർക്കുലേഷൻ മാനേജർ എ.ആർ. ലെനിൻമോൻ, റിപ്പോർട്ടർ സുനിൽ പാലാ തുടങ്ങിയവർ പ്രസംഗിച്ചു.