 
വൈക്കം; പട്ടികജാതി മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തിന് പിൻബലമേകാൻ കേന്ദ്ര മത്സ്യ സാങ്കേതികവിദ്യാ ഗവേഷണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് നൽകുന്ന ആനുകൂല്യ വിതരണം നഗരസഭ ചെയർപേഴ്‌സൺ പ്രീതാ രാജേഷ് ഉദ്ഘാടനം ചെയ്തു.
വലിയ വട്ട ചെമ്പ്, ചെറിയ ചരുവം, ഫ്രീസർ ഫിഷ് കട്ടിംഗ് ടേബിൾ, ഇൻസുലേറ്റഡ് ബോക്‌സ്, മിക്‌സി സോളാർ ഡ്രയർ, മറ്റ് ഉപകരണങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന സമ്മേളനത്തിൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.ജോർജ് നൈനാൻ അദ്ധ്യക്ഷത വഹിച്ചു.