
മണർകാട്: മണർകാട് ഗ്രാമപഞ്ചായത്തിന്റെ വയോജനക്ഷേമ പദ്ധതിയുടെ (തണൽ) നേതൃത്വത്തിൽ കുടുംബ ആരോഗ്യ കേന്ദ്രം, ഹോമിയോ, ആയുർവേദ ഡിസ്‌പെൻസറികൾ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 3,4,8,9 എന്നീ വാർഡുകാർക്ക് സൗജന്യ മെഡിക്കൽ ക്യാമ്പ് 29ന് മാലം ഗവ.യു.പി സ്‌കൂളിൽ രാവിലെ 9.30 മുതൽ 12.30 വരെ നടക്കും. പകർച്ചവ്യാധി പ്രതിരോധ ചികിത്സാ, ജീവിതശൈലി രോഗങ്ങൾക്കുള്ള(പ്രമേഹം, കൊളസ്‌ട്രോൾ ആധിക്യം, രക്തസമ്മർദം, അമിതഭാരം, ഹൃദ്രോഗം) ചികിത്സ ഉണ്ടായിരിക്കും. മരുന്ന്, പച്ചക്കറി വിത്ത് വിതരണവും നടക്കും. പഞ്ചായത്ത് പ്രസിഡന്റ് കെ.സി ബിജു, പഞ്ചായത്ത് അംഗങ്ങളായ ജിജി മണർകാട്, രാധാ സുരേഷ്, ജോളി ഏബ്രഹാം എന്നിവർ നേതൃത്വം നൽകും.