വൈക്കം: കാരയിൽ മാക്കനേഴത്ത് അന്നപൂർണേശ്വരി ചാമുണ്ഡേശ്വരി ദേവീക്ഷേത്രത്തിലെ പുന:പ്രതിഷ്ഠയോടനുബന്ധിച്ചുള്ള ബിംബപ്രതിഷ്ഠ ഇന്ന് രാവിലെ 9നും 11നും മദ്ധ്യേ നടത്തും. ചാമുണ്ഡേശ്വരി ഭഗവതിക്കും അന്നപൂർണേശ്വരി ദേവിക്കും ബ്രഹ്മരക്ഷസിനും പുതിയ ആലയങ്ങൾ നിർമ്മിച്ചാണ് പ്രതിഷ്ഠ നടത്തുന്നത്. ക്ഷേത്രം തന്ത്രി മനയത്താറ്റ്മനയ്ക്കൽ ചന്ദ്രശേഖരൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും. മേൽശാന്തി സച്ചിദാനന്ദൻ പോറ്റി സഹകാർമ്മികനാകും. രാവിലെ 6ന് അനുജ്ഞാപൂജ, പ്രതിഷ്ഠാ കലശങ്ങൾ, തുടർന്ന് അന്നദാനം.