
മുണ്ടക്കയം ഈസ്റ്റ്: പെരുവന്താനം സെന്റ് ആന്റണീസ് കോളേജിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമാചരിച്ചു. ലഹരി ആപത്താണ് നാടിനും, വീടിനും എന്ന ടാഗ് ലൈനിൽ കോളേജ് പ്രിൻസിപ്പൽ ഡോ. ആന്റണി ജോസഫ് കല്ലമ്പള്ളി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രോഗ്രാം ഓഫീസർ ബേസിൽ പി എൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചോല്ലിക്കൊടുത്തു. സമ്മേളനത്തിൽ സെക്രട്ടറി റ്റിജോമോൻ ജേക്കബ്, ഹേമന്ത് വിജയൻ, രാജലക്ഷ്മി. എസ് , ഫാ.ജോസഫ് വാഴപ്പനാടി, ഫാ. ജോസഫ് മൈലാടിയിൽ തുടങ്ങിയവർ സംസാരിച്ചു