കോട്ടയം : പബ്ലിക് ലൈബ്രറി വായനാവാരാചരണ സമാപനം ഇന്ന് വൈകിട്ട് 5 ന് ജില്ലാ പൊലീസ് മേധാവി കെ.കാർത്തിക് ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെരിയ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് കമ്മിറ്റി അംഗം ലതികാ സുഭാഷ്, എക്‌സിക്യുട്ടീവ് സെക്രട്ടറി സി. വിജയകുമാർ, സെക്രട്ടറി ഷാജി വേങ്കടത്ത് എന്നിവർ പ്രസംഗിക്കും.