കോട്ടയം : മെഡിക്കൽ കോളേജിലേ സൈക്യാട്രി വിഭാഗത്തിന്റെ നേതൃത്വത്തിൽ പുനരധിവാസ പരിശീലനത്തിന് തുടക്കമായി. ഗ്രൂപ്പ് തെറാപ്പി, ഫാമിലി തെറാപ്പി, മൾട്ടി തെറാപ്പി എന്നീ സേവനങ്ങൾ ലഭിക്കും. പ്രിൻസിപ്പൽ ഡോ.വർഗീസ് പി. പുന്നൂസ് ഉദ്ഘാടനം ചെയ്തു. എച്ച്.ഒ.ഡി ഡോ.സ്മിത രാമദാസ് അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സാം ക്രിസ്റ്റി മാമൻ, ഗവ. നഴ്‌സിംഗ് കോളേജ് അസി. പ്രൊഫ.മറിയാമ്മ പി. അലക്‌സാണ്ടർ, സീനിയർ നഴ്‌സിംഗ് ഓഫീസർ ഇ.സി ശാന്തമ്മ എന്നിവർ പങ്കെടുത്തു. ഡോ.ഗംഗ ജി.കൈമൾ സ്വാഗതവും,​ ഹെഡ് നഴ്‌സ് കെ.പി ഏലിയാമ്മ നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ശില്പശാലയിൽ ഡോ.സൗമ്യ പ്രകാശ്, ഡോ. എസ്.മീര, ജോമോൻ കെ. ജോർജ് എന്നിവർ ക്ലാസുകൾ നയിച്ചു. ഡോ.കെ.അരവിന്ദ്, ഡോ. എബ്രഹാം ജെറോം, നിജ തോമസ്, വി.പി ശ്രീലക്ഷ്മി എന്നിവർ പങ്കെടുത്തു. പാനൽ ചർച്ചയിൽ ഡോ. സന്ദീപ് അലക്‌സ് മോഡറേറ്ററായി.