കുമരകം : കാഴ്ചകാണാൻ വന്നവർ ഇതൊന്നും കാണേണ്ട. കണ്ടാൽ അത് ചീത്തപ്പേരാകും!. കുമരകത്തെ കണ്ണാടിച്ചാൽ - നാരകത്ര റോഡിലേക്ക് വിരൽചൂണ്ടി നാട്ടുകാർ പരിഹസിക്കുമ്പോൾ വാക്കുകളിൽ അമർഷമുണഅട്. കുമരകത്തെ ഗ്രാമീണ റോഡുകൾ യാത്രക്കാരെ അത്രയേറെ വശംകെടുത്തും. ഉത്തരവാദിത്വടൂറിസം ഗ്രാമമായ കുമരകത്തെ ഗ്രാമീണ റോഡുകളുടെ പരിപാലനത്തിൽ അധികാരികൾക്ക് എന്ത് ഉത്തരവാദിത്വം. കുഴിയിൽ നിന്ന് കുഴിയിലേക്ക്... ഒരിടത്തല്ല എല്ലാ വാർഡുകളിലും റോഡുകളുടെ അവസ്ഥ ഇതാണ്. എല്ലാ രോഡിലും വാഹനങ്ങളും യാത്രക്കാരുമുണ്ട്. പക്ഷേ കുഴികളുടെ എണ്ണം അതിലേറെയാണ്. സ്ഥിതി ഇതാണെങ്കിലും പഞ്ചായത്ത് റോഡുകളും നവീകരണത്തിൽ അലംഭാവം കാട്ടുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.

തുടർനടപടികളിൽ വലിയ അലംഭാവം

മഹാപ്രളയത്തിൽ തകർന്ന റോഡുകളുടെ നവീകരണത്തിന് അനുവദിച്ച പദ്ധതികളുടെ തുടർനടപടികൾ പൂർത്തിയാക്കി നടപ്പാക്കുന്നതിൽ വന്ന അലംഭാവമാണ് കുമരകത്തെ ഗ്രാമീണറോഡുകളുടെ ഇന്നത്തെ അവസ്ഥയ്ക്ക് പ്രധാന കാരണം. റോഡുകളുടെ അറ്റകുറ്റപ്പണി വാർഷികപദ്ധതിയിൽ ഉൾപ്പെടുത്താറുണ്ടെങ്കിലും പല കാരണങ്ങളാലും കരാറുകാരെ കണ്ടെത്തി നടപ്പാക്കുന്നതിൽ വലിയ അലംഭാവം കാട്ടുന്നതായാണ് ജനപ്രതിനിധികൾ ഉൾപ്പെടെ പറയുന്നത്. വാർഷികപദ്ധതി നടത്തിപ്പിൽ സംസ്ഥാനത്തെ 941 ഗ്രാമ പഞ്ചായത്തുകളിൽ 803-ാം സ്ഥാനത്താണ് കുമരകം എത്തിയത്.

തകർന്ന റോഡുകൾ

കോട്ടമൂല-ചൂളഭാഗം റോഡ്

ആപ്പിത്ര റോഡ്

കണ്ണാടിച്ചാൽ - നാരകത്ര റോഡ്

പാണ്ടൻ ബസാർ - ആശാരിശ്ശേരി റോഡ്

പതിച്ചേരി റോഡ്

നാലുപങ്ക് ഹൗസ് ബോട്ട് ടെർമിനൽ റോഡ്