കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കാർഡിയോളജി വാർഡിൽ ചോർച്ച. വാർഡുകൾ ചോർന്നൊലിക്കുന്നതിനാൽ ആൻജിയോഗ്രാം ആൻജിയോപ്ലാസ്റ്റി എന്നീ ചികിത്സയ്ക്ക് ഇന്ന് വിധേയമാകേണ്ട ജില്ലയിൽ നിന്നുള്ള രോഗികളെ പറഞ്ഞു വിട്ടു. ഇവരോട് ഇന്ന് രാവിലെ ഹാജരാകാൻ അധികൃതർ നിർദേശം നൽകി. മറ്റ് ജില്ലകളിൽ നിന്നുള്ള രോഗികൾ ആശുപത്രിയിൽ തുടർന്നു. മെഡിസിൻ വിഭാഗത്തിന്റെ രണ്ട്,മൂന്ന് വാർഡുകളിലും ചോർച്ചയുണ്ട്. ചോർച്ചയ്ക്ക് പരിഹാരം കാണുവാൻ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.