
കോട്ടയം : അപകടഭീഷണി ഉയർത്തി താഴത്തങ്ങാടി മീനച്ചിലാറിന്റെ തീരത്ത് നിന്നിരുന്ന മാവ് കടപുഴകി വീണതിനെ തുടർന്ന് റോഡിൽ വിള്ളൽ രൂപപ്പെട്ടു. ദിവസങ്ങൾക്ക് മുൻപ് മരം ചാഞ്ഞതിനെ തുടർന്ന് മീനച്ചിലാറിന്റെ തീരം ഇടിയുന്നത് ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്ത നൽകിയിരുന്നു. നിരവധിത്തവണ പി.ഡബ്ല്യു.ഡി അധികൃതർക്ക് പരാതി നൽകിയെങ്കിലും അധികൃതർ മരം വെട്ടിമാറ്റാൻ തയ്യാറായിരുന്നില്ല. റോഡിന്റെ ബാക്കി ഭാഗവും ആറ്റിലേക്ക് ഇടിഞ്ഞു വീഴാവുന്ന നിലയിലാണ്. ഇതിന് സമീപത്തായി സംരക്ഷണ ഭിത്തി നിർമ്മാണവും നടക്കുകയാണ്. കുമരകം, ചേർത്തല എന്നിവിടങ്ങളിലേക്കുള്ള പ്രധാന പാതയായതിനാൽ വാഹനത്തിരക്കുമേറെയാണ്.