വൈക്കം: തലയാഴം ഗ്രാമപഞ്ചായത്ത് ആയുർവേദ ആശുപത്രിയുടെ നവീകരണത്തിന് ഭാരത് പെട്രോളിയം കോർപ്പറേഷന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ചുള്ള പ്രവർത്തികളുടെ നിർമ്മാണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രഞ്ജിത്ത് നിർവഹിച്ചു. ആശുപത്രി നവീകരണത്തിന്റെ ഭാഗമായി ഫാർമസിയുടെയും പരിശോധനാ മുറിയുടെയും യോഗ ഹാളിന്റെയും നിർമ്മാണത്തിനായി പത്തൊൻപതര ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെൻസി സോണി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഹൈബിബോബി, ബ്ലോക്ക് പഞ്ചായത്തംഗം സുജാത മധു ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എസ്. ദേവരാജൻ,രമേശ് പി, ദാസ്,ബി.എൽ. സെബാസ്റ്റ്യൻ, കെ.ബിനിമോൻ, കെ.വി.ഉദയപ്പൻ, മധു, കെ.എസ്.പ്രീജു, ഷീജ ബൈജു, കൊച്ചുറാണി, ഷീജ ഹരിദാസ്, റോസി ബാബു, പഞ്ചായത്ത് സെക്രട്ടറി പ്രവീൺകുമാർ, അസിസ്റ്റന്റ് എൻജിനീയർ ഭാവന, തൊഴിലുറപ്പ് ഓവർസിയർ ഹാരിസ്, മെഡിക്കൽ ഓഫീസർ ജയപ്രീതി, ടെക്‌നിക്കൽ അസിസ്റ്റന്റ് അനുരാജ്, എച്ച്.എം.സിഅംഗം കെ എ കാസ്‌ട്രോ,എന്നിവർ പങ്കെടുത്തു.